മദ്യം വിതരണം ചെയ്യാനുള്ള സര്‍ക്കാര്‍ നീക്കത്തിന് തിരിച്ചടി;ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു

കൊച്ചി: മദ്യം വിതരണം ചെയ്യാനുള്ള സര്‍ക്കാര്‍ നീക്കത്തിന് തിരിച്ചടി. വിത്‌ഡ്രോവൽ സിന്‍ഡ്രം ഉള്ളവര്‍ക്ക് മദ്യം വിതരണം ചെയ്യാമെന്ന സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. ടിഎന്‍ പ്രതാപന്‍ എംപിയുടെ ഹര്‍ജിയെ തുടര്‍ന്നാണ് കോടതി നടപടി. ഡോക്ടറുടെ കുറിപ്പടിയുമായി വന്നാല്‍ മദ്യം വിതരണം ചെയ്യാനുള്ള സര്‍ക്കാര്‍ ഉത്തരവും ഇതിനോടനുബന്ധിച്ച് ബെവ്‌കോ എംഡി പുറപ്പെടുവിച്ച ഉത്തരവും കോടതി സ്‌റ്റേ ചെയ്തു.

ഐഎംഎ ഉള്‍പ്പെടെയുള്ള ഡോക്ടര്‍മാരുടെ സംഘടനകളും സര്‍ക്കാര്‍ ഉത്തരവിന് എതിരെ രംഗത്ത് എത്തിയിരുന്നു. കഴിഞ്ഞ ദിവസം മദ്യം വീട്ടിലെത്തിച്ചു നല്‍കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കേന്ദ്ര സര്‍ക്കാരും രംഗത്ത് എത്തിയിരുന്നു. ഇത്തരത്തിലൊരു തീരുമാനം എടുത്തത് ദേശീയ ദുരന്തനിവാരണ നിയമത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തര സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്ത് അയക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *