കാസര്‍കോട്; ജനറല്‍ ആശുപത്രിയിലെ കോവിഡ് വാര്‍ഡില്‍ നിന്നു പിടികൂടിയ പൂച്ചകള്‍ ചത്തു. മനുഷ്യരില്‍ നിന്ന് മൃഗങ്ങളിലേക്ക് പടരുന്നതായി കണ്ടെത്തിയതോടെ പൂച്ചകളുടെ ആന്തരികാവയവങ്ങളുടെ സാംപിള്‍ വിദഗ്ധ പരിശോധനയ്ക്ക് അയക്കും. രണ്ട് വയസുള്ള കണ്ടന്‍ പൂച്ചയും 20 ദിവസം പ്രായമായ രണ്ട് പൂച്ചക്കുട്ടികളാണ് ചത്തത്.
മൃഗസംരക്ഷണ വകുപ്പിന്റെ കാഞ്ഞങ്ങാട് ജില്ലാ ലാബില്‍ ഡി ഫ്രീസറില്‍ സൂക്ഷിച്ചിരിക്കുകയാണ് ഇവയുടെ ആന്തരികാവയവ സാംപിളുകള്‍. തിരുവനന്തപുരം പാലോടുള്ള ചീഫ് ഡിസീസ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസറെ ഇക്കാര്യം അറിയിച്ചതായി അധികൃതര്‍ പറഞ്ഞു. തിരുവനന്തപുരത്ത് പരിശോധിച്ച ശേഷം ആവശ്യമെങ്കില്‍ ഭോപ്പാലിലുള്ള നാഷനല്‍ ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസ് ലാബിലേക്ക് അയയ്ക്കും.

