കൊവിഡ്-19: യു.എ.ഇയില്‍ 300 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു

അബുദാബി: യു.എ.ഇയില്‍ 300 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 2659 ആയതായി ആരോഗ്യമന്ത്രാലയം വാക്താവ് ഡോ. ഫരീദ അല്‍ ഹുസ്‌നി പറഞ്ഞു.

ഇതുവരെ 12 കൊവിഡ് മരണമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ആദ്യമായാണ് യു.എ.ഇയില്‍ ഒരു ദിവസം 300 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്. അതേ സമയം 53 പേര്‍ക്ക് രോഗം പൂര്‍ണമായും ഭേദമായത് ഏറെ ആശ്വാസം പകരുന്നു. ഇതുവരെ രാജ്യത്ത് രോഗവിമുക്തരായവരുടെ ആകെ എണ്ണം 239 ആയി.

Leave a Reply

Your email address will not be published. Required fields are marked *