തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ അരലക്ഷം കിലോ പഴകിയ മീന്‍ പിടികൂടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. പഴകിയ മീന്‍ വില്‍പനയ്ക്കായി എത്തിക്കുന്നത് തടയാന്‍ കര്‍ശന പരിശോധന തുടരുമെന്നും അദ്ദേഹം അറിയിച്ചു.
പരിശോധന ശക്തമാക്കിയതോടെ കടല്‍മാര്‍ഗത്തിലൂടെയാണ് ഇത്തരം മീന്‍ കേരളത്തിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ ചില കേന്ദ്രങ്ങള്‍ സ്വീകരിക്കുന്നത്. അതു തടയുന്നതിനുള്ള പരിശോധനയും ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
2020-04-09

