ഇന്ത്യയില്‍ സാമൂഹിക വ്യാപനം ഉണ്ടായിട്ടില്ലെന്നും മുന്‍ റിപ്പോര്‍ട്ടില്‍ പിശകുപറ്റിയെന്നും ലോകാരോഗ്യ സംഘടന

ന്യൂഡല്‍ഹി: ഇന്ത്യയില്‍ സാമൂഹിക വ്യാപനം ഉണ്ടായിട്ടില്ലെന്നും അങ്ങനെ പരാമര്‍ശമുണ്ടായ മുന്‍ റിപ്പോര്‍ട്ടില്‍ പിശകുപറ്റിയെന്നും ലോകാരോഗ്യ സംഘടന.

കോവിഡ് 19 ബാധിച്ച രാജ്യങ്ങളെക്കുറിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ കഴിഞ്ഞ ദിവസത്തെ റിപ്പോര്‍ട്ടിലാണ് ഇന്ത്യയില്‍ സാമൂഹിക വ്യാപനം നടന്നുവെന്ന് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ അത് തെറ്റുപറ്റിയതാണെന്നും തിരുത്തിയെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ഇന്ത്യയില്‍ ഒരു കൂട്ടം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ അത് സാമൂഹിക വ്യാപനമല്ല. ലോകാരോഗ്യ സംഘടന വക്താവ് ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *