വിഷു, ഈസ്റ്റര്‍ പ്രമാണിച്ച്‌ വാടാനപ്പള്ളിയിൽ  വിൽപ്പനക്കായി  കൊണ്ട് വന്ന 15,000 കിലോ പഴകിയ മല്‍സ്യം പിടികൂടി

വിഷു, ഈസ്റ്റര്‍ പ്രമാണിച്ച്‌ വാടാനപ്പള്ളിയിൽ വിൽപ്പനക്കായി കൊണ്ട് വന്ന 15,000 കിലോ പഴകിയ മല്‍സ്യം പിടികൂടി,ഇന്ന് വൈകീട്ട് ആറിനാണ് മല്‍സ്യം പിടികൂടിയത്. രാവിലെ പ്രദേശത്ത് ദുര്‍ഗന്ധം പരന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ പരാതി നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പഴകിയ മല്‍സ്യം പിടികൂടിയത്.

ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ ഭാഗമായി സംസ്ഥാനത്ത് വ്യാപകമായ പരിശോധന നടക്കുന്നതിനിടേയാണ് വാടാനപ്പള്ളിയില്‍ പഴകിയ മല്‍സ്യം എത്തിയത്. നാട്ടുകാര്‍ പരാതി നല്‍കിയിരുന്നില്ലെങ്കില്‍ മല്‍സ്യം മാര്‍ക്കറ്റില്‍ വില്‍പന നടത്തുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *