ഡല്‍ഹിയിൽ  ആയിരക്കണക്കിന് തൊഴിലാളികള്‍ താമസിക്കുന്ന അഭയകേന്ദ്രത്തില്‍ തീപിടിത്തം

ഡല്‍ഹി കാശ്മീരി ഗേറ്റിലാണ് ആയിരക്കണക്കിന് തൊഴിലാളികള്‍ താമസിക്കുന്ന അഭയകേന്ദ്രത്തില്‍ തീപിടിത്തം ഉണ്ടായത്.ഇവിടെ കഴിഞ്ഞ ദിവസം താമസക്കാരും ഉദ്യോഗസ്ഥരും തമ്മില്‍ ഭക്ഷണത്തെ ചൊല്ലി തര്‍ക്കം നടന്നിരുന്നു.
ഇതേതുടര്‍ന്ന് ഇരുകൂട്ടരും തമ്മില്‍ സംഘര്‍ഷം ഉണ്ടായി.ജീവനക്കാര്‍ തൊഴിലാളികളെ മര്‍ദിച്ചതായും പോലീസിനോട് തൊഴിലാളികള്‍ പറഞ്ഞു. ഈ സംഭവത്തെ തുടര്‍ന്ന് തൊഴിലാളികള്‍ അഭയകേന്ദ്രത്തില്‍ തീയിട്ടതാണോ എന്ന് സംശയമുണ്ട്.ഇക്കാര്യത്തില്‍ പോലീസ് അന്വേഷണം നടത്തുകയാണ്.അഭയകേന്ദ്രത്തില്‍ തീപിടുത്തം ഉണ്ടായെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന്‍ 5 അഗ്നിരക്ഷാസേനയുടെ വാഹനങ്ങള്‍ സ്ഥലത്ത് എത്തുകയും രക്ഷാ പ്രവര്‍ത്തനം നടത്തുന്നു .

Leave a Reply

Your email address will not be published. Required fields are marked *