കൊവിഡ് 19: മലപ്പുറം ജില്ലയില്‍ രോഗമുക്തരായ ആറ് പേര്‍ വീടുകളിലേക്ക് മടങ്ങും

മലപ്പുറം: മലപ്പുറംജില്ലയില്‍ കൊവിഡ് ബാധിച്ച്‌ വിദഗ്ധ ചികിത്സക്കു ശേഷം രോഗമുക്തരായ ആറ് പേര്‍ കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് വീടുകളിലേക്ക് മടങ്ങും. ജില്ലയിലെ ആദ്യ കൊവിഡ് ബാധിതരില്‍ ഒരാളായ അരീക്കോട്ടെ 60 കാരിയുള്‍പ്പെടെയുള്ളവര്‍ രോഗം ഭേദമായി മടങ്ങുന്നവരില്‍ ഉള്‍പ്പെടും. ഇത്രയധികം പേര്‍ രോഗമുക്തരായി ഒരുമിച്ച്‌ ആശുപത്രി വിടുന്നത് സംസ്ഥാന സര്‍ക്കാറിന്റെ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടേയും ജില്ലയില്‍ തുടരുന്ന ചിട്ടയായ പ്രവര്‍ത്തനങ്ങളുടേയും വലിയ വിജയമാണന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *