മൂന്നാർ : ഭക്ഷണം തേടി പട്ടാപ്പകൽ പടയപ്പ ടൗണിലെത്തി. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് പടയപ്പ എന്ന കൊമ്പൻ മൂന്നാർ-മറയൂർ റോഡിലുള്ള ഡിവൈ.എസ്.പി. ബംഗ്ലാവിന് സമീപമെത്തിയത്. പ്രധാന പാതവഴിയെത്തിയ ആന പ്രദേശത്ത് നിന്നിരുന്ന വാഴകൾ തിന്ന് ഒരു മണിക്കൂറിനു ശേഷമാണ് മടങ്ങിയത്.മൂന്നാറിൽ കഴിഞ്ഞ ദിവസംമുതൽ സമ്പൂർണ സമ്പർക്കവിലക്ക് ഏർപ്പെടുത്തിയതോടെ ആളനക്കവും വാഹനങ്ങളും ഇല്ലാതായതിനെ തുടർന്നാണ് പകൽ സമയത്ത് കാട്ടാന ടൗണിന് സമീപമെത്തിയത്.
2020-04-13
