താനൂരില്‍ ട്രോമാകെയര്‍ പ്രവര്‍ത്തകന്റെ ഓട്ടോ അഗ്നിക്കിരയാക്കി

താനൂര്‍ തീരദേശത്ത് വീണ്ടും അക്രമം. ട്രോമാകെയര്‍ പ്രവര്‍ത്തകന്റെ ഓട്ടോറിക്ഷ സാമൂഹികവിരുദ്ധര്‍ അഗ്നിക്കിരയാക്കി. ത്വാഹാ ബീച്ച്‌ സ്വദേശി എറമുള്ളാന്‍ പുരക്കല്‍ ഹാരിസിന്റെ ഓട്ടോയാണ് കത്തിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടിനു ശേഷമാണ് സംഭവം.
ത്വാഹാ ബീച്ചില്‍ ഹാരിസിന്റെ ഉടമസ്ഥതയിലുള്ള ക്രസന്റ് ബേക്കറിയുടെ മുന്നിലാണ് ഓട്ടോ നിര്‍ത്തിയിട്ടിരുന്നത്. വൈകിട്ട് കടയടച്ച്‌ വീട്ടിലേക്ക് പോന്നതായിരുന്നു. തുടര്‍ച്ചയായി ഹോണടിക്കുന്ന ശബ്ദംകേട്ട് സമീപത്തെ വീട്ടുകാര്‍ ഉണര്‍ന്നപ്പോഴാണ് സംഭവം അറിയുന്നത്. ഓട്ടോയില്‍നിന്ന് തീ പടര്‍ന്ന് കടയുടെ നെയിം ബോര്‍ഡും നശിച്ചു.

ദിവസങ്ങള്‍ക്കു മുന്‍പ് ട്രോമാകെയര്‍ പ്രവര്‍ത്തകനായ ജാബിറിനെ ചിലര്‍ അക്രമിച്ച്‌ പരുക്കേല്‍പ്പിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഓട്ടോ കത്തിച്ചതെന്നാണ് സംശയം.

Leave a Reply

Your email address will not be published. Required fields are marked *