താനൂര്‍: ​ മലപ്പുറത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് യു.കെ.ഭാസി (75) നിര്യാതനായി. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ രാവിലെയായിരുന്നു അന്ത്യം. എതാനും ദിവസമായി ചികിത്സയിലായിരുന്നു.കെ.പി.സി.സി ജനറല്‍ സെക്രട്ടറിയായിരുന്ന അദ്ദേഹം, 20 വര്‍ഷത്തോളം മലപ്പുറം ഡി.സി.സി പ്രസിഡന്റായും പ്രവര്‍ത്തിച്ചു. താനൂര്‍ അര്‍ബന്‍ ബാങ്ക് സ്ഥാപകരിലൊരാളും താനൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ അംഗവുമാണ്.

ഭാര്യ:​ ശശിപ്രഭ(റിട്ട. അദ്ധ്യാപിക), മക്കള്‍: ​ ധന്യ, ഭവ്യ, ഡോ: യു.കെ. അഭിലാഷ് (യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ). മരുമക്കള്‍: ​ ശ്രീകുമാര്‍(അക്കിക്കാവ്), ബിശ്ശിന്‍(പറവൂര്‍), അഡ്വ.​ ജ്യോഗിത (കോഴിക്കോട്). സഹോദരങ്ങള്‍: ​നാരായണി, ജാനകി, ദാമോധരന്‍

Leave a Reply

Your email address will not be published. Required fields are marked *