തിരുവനന്തപുരം: ഇന്ന് ചേരുന്ന മന്ത്രിസഭായോഗത്തില്‍ സംസ്ഥാനത്ത് ലോക്ഡൗണ്‍ ഇളവുകള്‍ ചര്‍ച്ചചെയ്യും. യോഗത്തില്‍ കൊവിഡിലെ പൊതു സ്ഥിതിയും സര്‍ക്കാര്‍ വിലയിരുത്തും. കൊവിഡ് രോഗ വ്യാപനം കുറഞ്ഞെങ്കിലും വലിയ ഇളവുകള്‍ പ്രഖ്യാപിക്കാന്‍ സാധ്യത കുറവാണ്. പരമ്പരാഗത തൊഴിലിടങ്ങള്‍ക്കും കാര്‍ഷിക മേഖലയ്ക്കും തോട്ടം മേഖലയ്ക്കും കൂടുതല്‍ ഇളവ് ഉണ്ടാകുമെന്നാണ് സൂചന. കര്‍ഷകരുടെ ഉത്പന്നങ്ങള്‍ വില്‍ക്കുന്നതില്‍ ഇളവുണ്ടാകും.

പൊതുഗതാഗതം പാടില്ലെന്നും, മദ്യശാലകള്‍ തുറക്കരുതെന്നും കേന്ദ്രത്തിന്റെ നിര്‍ദ്ദേശം ഉളളതിനാല്‍ ഇക്കാര്യങ്ങളിലെ നിയന്ത്രണങ്ങള്‍ സംസ്ഥാന സര്‍ക്കാരും തുടരും.

Leave a Reply

Your email address will not be published. Required fields are marked *