പാറ്റ്ന: തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത 11 വിദേശികളെ ബീഹാര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്‍ഡോനേഷ്യ, മലേഷ്യന്‍ പൗരന്‍മാരാണ് അറസ്റ്റിലായത്. ബുക്സര്‍ ജില്ലയില്‍ നിന്നാണ് ഇവര്‍ പിടിയിലായത്.അറസ്റ്റിലായ പതിനൊന്ന് വിദേശികളും ക്വാറന്റൈനിലായിരുന്നു. ആര്‍ക്കും വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് വിസാചട്ടം ലംഘിച്ചതിന് കേസെടുത്ത് അറസ്റ്റുചെയ്തത്.
2020-04-17

