കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മലപ്പുറം സ്വദേശി തിരൂര്‍ പുറത്തൂര്‍ സ്വദേശി പുളിക്കല്‍ കുഞ്ഞിമോന്‍ ആണ് അബുദാബിയില്‍ വെച്ച് മരിച്ചത്. 55 വയസായിരുന്നു . അബുദാബി ദല്‍മയില്‍ മത്സ്യ വ്യാപാരിയായിരുന്നു കുഞ്ഞുമോന്‍. മൂന്നുമാസം മുന്‍പാണ് അവസാനമായി നാട്ടില്‍ വന്നു പോയത് . മുപ്പത് വര്‍ഷമായി പ്രവാസിയാണ്.
രോഗ ലക്ഷണങ്ങളോടെ ഖലീഫ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇയാള്‍ക്ക് ഏഴു ദിവസം മുന്‍പാണ് വൈറസ് ബാധ സ്ഥിരീകരിച്ചത് . പനിയെ തുടര്‍ന്നാണ് കുഞ്ഞിമോനെ ഖലീഫ ആശുപത്രിയില്‍ . ഭാര്യ: വസന്ത. മക്കള്‍: ലിജിത്, ലിംന. മരുമകന്‍: ബാബു.
