ഡല്‍ഹി; സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും സ്വന്തം നിലക്ക് ലോക്ക്ഡൗണില്‍ ഇളവ് നല്‍കരുതെന്ന് കേന്ദ്രം. കേന്ദ്രം പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശ പ്രകാരമുള്ള ഇളവുകള്‍ മാത്രമേ നല്‍കാവൂ എന്നും കേന്ദ്ര ആഭ്യന്തര സെക്രട്ടറി സംസ്ഥാനങ്ങള്‍ക്കെഴുതിയ കത്തില്‍ പറയുന്നു.കേരളം ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചുവെന്നും കത്തില്‍ കുറ്റപ്പെടുത്തുന്നു. ഞായറാഴ്ച ബാര്‍ബര്‍ ഷോപ്പ്, വര്‍ക്ക് ഷോപ്പ് എന്നിവ തുറക്കാന്‍ അനുമതി നല്‍കിയത് കേന്ദ്രം ചോദ്യം ചെയ്തു. പല മേഖലകളിലും സംസ്ഥാനം ഇളവ് നല്‍കിയത് നിര്‍ദേശങ്ങളുടെ ലംഘനമാണെന്ന് കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

കാറില്‍ പിന്‍സീറ്റില്‍ രണ്ട് യാത്രക്കാരെ അനുവദിച്ചത് തെറ്റാണെന്നും കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു. പുസ്തകശാലകളും റസ്റ്റോറന്റുകളും തുറക്കാന്‍ പാടില്ലായിരുന്നെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

ഇത് സംബന്ധിച്ച്‌ കേരളം വിശദീകരണം നല്‍കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. വിശദീകരണം ആവശ്യപ്പെട്ട് ഏപ്രില്‍ 19 നാണ് ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *