കൊച്ചി: സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ വേനൽമഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറിനുള്ളിൽ 64.5 എംഎം മുതല്‍ 115.5 എംഎം വരെ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നാണു അറിയിച്ചിരിക്കുന്നത്. ഇന്ന് മുതല്‍ മെയ് 02 വരെയാണ് സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *