തിരുവനന്തപുരം: കേരളത്തില്‍ 4 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നാലുപേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു. കണ്ണൂരില്‍ മൂന്ന് പേര്‍ക്കും കാസര്‍കോട് ഒരാള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.

രോഗമുക്തരായ നാലുപേര്‍ കണ്ണൂരിലെയും കാസര്‍കോട്ടിലെയും രണ്ട് വീതം ആളുകളാണ്. സംസ്ഥാനത്ത് ആകെ 485 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതില്‍ 123 പേര്‍ വിവിധ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

20,773 പേരാണ് സംസ്ഥാനത്ത് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 20,255 പേര്‍ വീടുകളിലും 518 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *