തിരുവനന്തപുരം; സംസ്ഥാനത്ത് വയാനാടിനും എറണാകുളത്തിനും പിന്നാലെ ആലപ്പുഴയും തൃശൂരും ഗ്രീന്‍ സോണിലായേക്കും. രണ്ട് ജില്ലകളിലും കഴിഞ്ഞ 21 ദിവസവും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നിലവില്‍ കോവിഡ് രോഗികള്‍ ചികിത്സയിലുമില്ല. കേന്ദ്രമാര്‍ഗനിര്‍ദേശപ്രകാരം ഈ ജില്ലകള്‍ ഗ്രീന്‍ സോണ്‍ ആവേണ്ടതാണ്. എന്നാല്‍ കേന്ദ്രം ഇതുവരെ ഇവയെ ഗ്രീന്‍ സോണില്‍ പെടുത്തിയിട്ടില്ല. കേന്ദ്രവുമായി കൂടിയാലോചിച്ച് ഈ രണ്ട് ജില്ലകളേയും ഗ്രീന്‍ സോണാക്കി പ്രഖ്യാപിച്ചേക്കും.
2020-05-02

