ശ്രീനഗര്‍; ജമ്മു കശ്മീരില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ കേണല്‍, മേജര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 5 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. കുപ്വാര ജില്ലയിലെ ഹന്ദ്വാര ഗ്രാമത്തിലെ ചഞ്ച്മുള്ള മേഖലയിലായിരുന്നു ഏറ്റുമുട്ടല്‍ നടന്നത്.രണ്ട് സൈനികരും രണ്ട് ജമ്മു കാശ്മീര്‍ പോലീസുമാണ് മരിച്ചത്. രണ്ട് ഭീകരരേയും ഏറ്റുമുട്ടലില്‍ വധിച്ചു.
തീവ്രവാദികള്‍ ബന്ദികളാക്കിയ ഗ്രാമവാസികളെ രക്ഷിക്കാനുള്ള ശ്രമത്തിലായിരുന്നു ഉദ്യോഗസ്ഥര്‍. തുടര്‍ന്ന് ഭീകരരുമായി 21 രാഷ്ട്രീയ റൈഫിള്‍സ് സംഘം ഏറ്റുമുട്ടുകയായിരുന്നു. വീരമൃത്യു വരിച്ച 21 രാഷ്ട്രീയ റൈഫിള്‍സ് കമാന്‍ഡിങ് ഓഫിസറായ കേണല്‍ അശുതോഷ് ശര്‍മ നിരവധി ഭീകരവിരുദ്ധ ഓപറേഷനുകളുടെ ഭാഗമായിട്ടുള്ള ഓഫീസറാണ്.
