സംസ്ഥാനത്ത് കള്ള് ഷാപ്പുകള്‍ മെയ് 13 മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചെത്ത് തൊഴിലാളികളെ സംരക്ഷിക്കാന്‍ വേണ്ടിയാണിതെന്നും കള്ള് ഉത്പാദനം ആരംഭിച്ച്‌ കഴിഞ്ഞിട്ടുണ്ടെന്നും തെങ്ങൊരുക്കാന്‍ നേരത്തെ അനുമതി നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കള്ളു ഷാപ്പുകളില്‍ ഇരുന്ന് കഴിക്കാനുള്ള സൗകര്യമുണ്ടാവുമോ എന്ന കാര്യം ആലോചിക്കും. കള്ള് ചെത്ത് എക്‌സൈസ് സമ്മതിക്കുന്നില്ലെന്ന കാര്യം തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളില്‍ മദ്യശാലകള്‍ തുറന്നപ്പോഴുണ്ടായതുപോലുള്ള പ്രശ്‌നം ഇവിടെയുണ്ടാവന്‍ പാടില്ല എന്നുള്ളത് കൊണ്ടാണ് വൈകുന്നതെന്നും സംസ്ഥാനത്ത് മദ്യനിരോധനമില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *