ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കോവിഡ് 19 ബാധിച്ച് ഡോക്ടറും ഭാര്യയും മരിച്ചു. ഡോക്ടര്‍ റിപ്പോണ്‍ മാലിക്കും ഭാര്യയുമാണ് മരിച്ചത്. ജഹാഗീര്‍ പുരിയില്‍ സ്വകാര്യ മെഡിക്കല്‍ ക്ലിനിക്ക് നടത്തുകയായിരുന്നു മരിച്ച ഡോ. മാലിക്.
അതേസമയം, ഡല്‍ഹിയില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 5532 ആയി. 65 പേരാണ് ഇതുവരെ ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച് മരിച്ചത്. 1542 പേര് രോഗമുക്തരായിരുന്നു. രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം അരലക്ഷം കടക്കാനെടുത്തത് 98 ദിവസമാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. മൂന്ന് സംസ്ഥാനങ്ങളില്‍ രോഗവ്യാപനം അതിതീവ്രഘട്ടത്തിലേക്ക് കടന്നതായി ആരോഗ്യമന്ത്രാലയത്തിന്‍റെ പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു.
