കൊവിഡിന്റെ പശ്ചാത്തലത്തില്‍ പ്രവാസികളുമായി യു.എ.ഇയില്‍ പുറപ്പെട്ട വിമാനങ്ങള്‍ കേരളത്തിലെത്തി. അബുദാബിയില്‍ നിന്നുള്ള ആദ്യവിമാനം നെടുമ്ബാശ്ശേരിയില്‍ രാത്രി 10.08നാണ് എത്തിയത്. 181 യാത്രക്കാരാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ  വിമാനത്തില്‍ കൊച്ചിയില്‍ എത്തിയത്. തിരികെ എത്തിച്ചവരുടെ വൈദ്യ പരിശോധന ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ വിമാനത്താവളത്തില്‍ പുരോഗമിക്കുകയാണ്.

ദുബായില്‍ നിന്നുള്ള വിമാനം രാത്രി 10.32നാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയത്. 182 പേരാണ് വിമാനത്തിലുള്ളത്. 20 പേരെ വീതം ഘട്ടം ഘട്ടമായി പുറത്തിറക്കും.

പരിശോധനയില്‍ രോഗലക്ഷണങ്ങള്‍ ഉള്ളവരെ വിമാനത്താവളത്തില്‍ നിന്ന് നേരിട്ട് ആശുപത്രിയിലേക്ക് മാറ്റും. പ്രശ്‌നങ്ങള്‍ ഇല്ലാത്തവരെ അവരവരുടെ ജില്ലകളിലെ ക്വാറന്റയ്നുകളിലേക്ക് കൊണ്ടുപോകും

Leave a Reply

Your email address will not be published. Required fields are marked *