തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. ചെന്നൈയില്‍നിന്നു വന്ന എറണാകുളം സ്വദേശിക്കാണ്‌ പോസിറ്റീവായത്. ഇയാള്‍ വൃക്കരോഗി കൂടിയാണ്. ആകെ 15 പേര്‍ മാത്രമേ ഇപ്പോള്‍ സംസ്ഥാനത്ത് വൈറസ് ബാധ മൂലം ചികിത്സയില്‍ കഴിയുന്നുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *