കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ തോല്‍ക്കാനോ, പിന്മാറാനോ രാജ്യം തയ്യാറല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് പ്രതിസന്ധി മറികടക്കാന്‍ 20 ലക്ഷം കോടിയുടെ പാക്കേജ് മോദി പ്രഖ്യാപിച്ചു. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ പത്ത് ശതമാനം വരും ഈ തുകയെന്നും മോദി പറഞ്ഞു. ഇത്തരം സാഹചര്യം നേരിടുന്നത് ആദ്യമായി. തോല്‍ക്കാനോ പിന്മാറാനോ രാജ്യം തയ്യാറല്ല. നിശ്ചയദാര്‍ഢ്യത്തോടെ ഈ പ്രതിസന്ധി നാം മറികടക്കണം. ലോകം ഇന്ത്യയെ കാണുന്ന രീതി മാറിയിരിക്കുന്നു. നയങ്ങള്‍ കൊണ്ട് ഇന്ത്യ ലോകത്തെ മാറ്റി. നിലവിലുള്ളത് അസാധാരണ സാഹചര്യമെന്നും മോദി പറഞ്ഞു.
2020-05-12

