കടത്തിണ്ണയില്‍ കിടക്കാന്‍ പറഞ്ഞത്​ പൊലീസെന്ന്​​ കോവിഡ്​ രോഗി; അന്വേഷിക്കുമെന്ന്​ കലക്​ടര്‍

കോഴിക്കോട്: പൊലീസ് പറഞ്ഞത് കൊണ്ടാണ് കടത്തിണ്ണയിൽ കിടന്നതെന്നു കോഴിക്കോട്ടു കോവിഡ് രോഗം സ്ഥിരീകരിച്ചയാൾ മാധ്യമങ്ങളോട് വെളിപ്പെടുത്തി. ക്വാറന്റൈൻ സൗകര്യം ഒരുക്കണമെന്ന് നരിപ്പറ്റ പഞ്ചായത്ത് പ്രസിഡന്‍റിനോട് നേരത്തെ പറഞ്ഞിരുന്നെങ്കിലും സ്ഥലമില്ലെന്ന് പറഞ്ഞാണ് വടകരയിലെ ക്വാറന്റൈൻ സെന്ററിൽ പ്രവേശിപ്പിക്കാതിരുന്നതെന്നും ചെന്നൈയില്‍നിന്ന് വന്ന നരിപ്പറ്റ സ്വദേശിയായ രോഗി പറഞ്ഞു. സഹോദര​​​ന്ടെ ചെറിയ കുട്ടിയുള്ളത് കൊണ്ട് വീട്ടിലേക്ക് പോകാന്‍ കഴിയില്ലായിരുന്നുവെന്നും രോഗി പറഞ്ഞു.
സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കുമെന്ന് കോഴിക്കോട് ജില്ല കലക്ടര്‍ അറിയിച്ചു. ഇയാളുമാ​യി സ​മ്പ​ര്‍ക്ക​ത്തി​ലാ​യെ​ന്ന ആ​രോ​ഗ്യ വ​കു​പ്പി‍ന്ടെ നി​ഗ​മ​ന​ത്തെ തു​ട​ര്‍ന്ന്, വ​ട​ക​ര ന​ഗ​ര​സ​ഭ കൗ​ണ്‍സി​ല​ര്‍ അ​ട​ക്കം മൂ​ന്നുപേ​രെ ക്വാ​റ​ന്‍​റീ​നി​ല്‍ പ്ര​വേ​ശി​പ്പി​ച്ചിട്ടുണ്ട്​.

Leave a Reply

Your email address will not be published. Required fields are marked *