കല്യാണ്‍ ജൂവലേഴ്സിന്‍റെ കേരളത്തിലെ എല്ലാ ഷോറൂമുകളും ഇന്നുമുതല്‍ പ്രവർത്തനമാരംഭിക്കും

കൊച്ചി: കല്യാണ്‍ ജൂവലേഴ്സിന്‍റെ കേരളത്തിലെ എല്ലാ ഷോറൂമുകളും ഇന്നുമുതല്‍ തുറന്നു പ്രവര്‍ത്തിക്കും. സര്‍ക്കാരിന്‍റെയും ആരോഗ്യ വകുപ്പിന്‍റെയും നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ടാണ് കല്യാണ്‍ ജൂവലേഴ്സ് ബിസിനസ് പുനരാരംഭിക്കുന്നത്.
ഗവണ്‍മെന്‍റ് നിയമങ്ങള്‍ക്ക് അനുസൃതമായാണ് എല്ലാ ഷോറൂമുകളുടെയും പ്രവര്‍ത്തന സമയം. ഉപയോക്താക്കളുടെയും ജീവനക്കാരുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിന് പ്രത്യേക ശ്രദ്ധ നല്‍കും. ജീവനക്കാരുടെയും ഉപയോക്താക്കളുടെയും ശരീരതാപനില പരിശോധിക്കുകയും ഹാന്‍ഡ് സാനിറ്റൈസറുകളും മാസ്കുകളും ഗ്ലൗസുകളും ഉപയോഗിക്കുകയും കൗണ്ടര്‍ ടോപ്പുകള്‍, വാതിലുകള്‍ എന്നിവ അണുവിമുക്തമാക്കുകയും ആഭരണങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനു മുമ്പും അണിഞ്ഞുനോക്കിയതിനുശേഷവും അണുവിമുക്തമാക്കുകയും ചെയ്യും.
കോവിഡ് – 19 പകര്‍ച്ചവ്യാധിക്കെതിരേ സര്‍ക്കാരുകള്‍ സ്വീകരിച്ച നടപടികളെ അഭിനന്ദിക്കുന്നുവെന്ന് കല്യാണ്‍ ജൂവലേഴ്സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്‍ പറഞ്ഞു. ആയിരക്കണക്കിന് മുന്‍നിര പ്രവര്‍ത്തകരുടെയും സര്‍ക്കാര്‍ അധികൃതരുടെയും പൊതുജനങ്ങളുടെയും സമഗ്രമായ പരിശ്രമത്താലാണ് വീണ്ടും ബിസിനസിനായി തുറന്നു പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *