ബെവ്കോ ആപ്പിന് സാങ്കേതികാനുമതി കിട്ടിയില്ല;  മദ്യശാലകള്‍ തുറക്കുന്നത് വൈകിയേക്കും

സംസ്ഥാനത്തെ ബെവ്കോ ഔട്ട്ലെറ്റുകളില്‍ വിര്‍ച്വല്‍ ക്യൂവിനായി നടപ്പിലാക്കിയ ഓണ്‍ലൈന്‍ ആപ്പിലെ ട്രയല്‍ വൈകും. ബെവ് ക്യൂ ആപ്പിന് ഇതുവരെ സാങ്കേതിക അനുമതി കിട്ടിയില്ല. ട്രയല്‍ നടത്താന്‍ സാങ്കേതിക അനുമതി മാത്രമാണ് തടസമെന്ന് ബെവ്കോ വൃത്തങ്ങള്‍ അറിയിച്ചു.

നാലാംഘട്ട ലോക്ഡൗണില്‍ മദ്യശാലകള്‍ തുറക്കാന്‍ തീരുമാനിച്ചെങ്കിലും ആപ്പ് പ്രവര്‍ത്തനസജ്ജമാകാത്തതാണ് തടസമായത്.ആപ്പിന് ഗൂഗിളില്‍ നിന്നുളള അനുമതി ഉടന്‍ കിട്ടുമെന്നാണ് പ്രതീക്ഷ. ഇതിന് ശേഷം സുരക്ഷാപരിശോധന പൂര്‍ത്തിയാക്കണം. ഇതിന് ഇനിയും രണ്ട് ദിവസം കൂടിയെങ്കിലും എടുക്കുമെന്നാണ് വിലയിരുത്തല്‍. അനുമതി കിട്ടുന്നതോടെ പ്ലേസ്റ്റോര്‍, ആപ്പ് സ്റ്റോര്‍ എന്നിവ വഴി സൗജന്യമായി അപ്പ് ഡൗണ്‍ലോ‍ഡ് ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *