ഭോപാല്‍ : സ്‌കൂളുകളില്‍ ഹാജര്‍ വിളിക്കുമ്പോള്‍ ‘യെസ് മാം’ എന്ന് നീട്ടി വിളിക്കുന്ന രീതി ഉപേക്ഷിക്കാനൊരുങ്ങി മധ്യപ്രദേശ് സര്‍ക്കാര്‍. വിദ്യാര്‍ഥികളില്‍ രാജ്യസ്‌നേഹം വളര്‍ത്തുന്നതിന്റെ ഭാഗമായി ഇനി ‘യെസ് മാം’ എന്നതിന് പകരം ജയ് ഹിന്ദ് എന്ന് പറയണമെന്ന് ബി.ജെ.പി സര്‍ക്കാര്‍ സ്‌കൂളുകളോട് നിര്‍ദേശിച്ചു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ സത്‌ന ജില്ലയിലെ സ്‌കൂളുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇത് നടപ്പാക്കിയിരുന്നു.

യെസ് മാം, യെസ് സര്‍ പോലുള്ള പ്രയോഗം കുട്ടികളില്‍ രാജ്യ സ്‌നേഹം വളര്‍ത്തില്ലെന്ന് മധ്യപ്രദേശ് വിദ്യാഭ്യാസ മന്ത്രി നേരത്തെ പറഞ്ഞിരുന്നു. സംസ്ഥാനത്തെ 1.22 ലക്ഷം സ്‌കൂളുകളില്‍ ജയ് ഹിന്ദ് നിര്‍ബന്ധമാക്കി നിയമം കൊണ്ടുവരുമെന്നും മന്ത്രി അറിയിച്ചിരുന്നു. എന്നാല്‍ സ്വകാര്യ സ്‌കൂളുകളില്‍ ഇത്െഎച്ഛികമാക്കുമെന്നാണ് മന്ത്രി വ്യക്തമാക്കിയത്.

വിദ്യാര്‍ഥികളില്‍ രാജ്യസ്‌നേഹം വളര്‍ത്താനുള്ള ഏറ്റവും നല്ല തുടക്കമാണിത്. ഈ തീരുമാനത്തെ പോസിറ്റീവായി എടുക്കണമെന്നും ബി.ജെ.പി വക്താവ് രാഹുല്‍ കോതാരി പറഞ്ഞു. എല്ലാ ദിവസവും പതാക ഉയര്‍ത്തി ദേശീയ ഗാനം ആലപിക്കണമെന്ന് ബി.ജെ.പി സര്‍ക്കാര്‍ മധ്യപ്രദേശിലെ സ്‌കൂളുകള്‍ക്ക് നേരത്തെ ഉത്തരവ് നല്‍കിയിരുന്നു.

അതേസമയം മധ്യപ്രദേശ് സര്‍ക്കാരിന്റെ നീക്കത്തിനെതിരെ കോണ്‍ഗ്രസ് രംഗത്തുവന്നു. രാജ്യസ്‌നേഹം അടിച്ചേല്‍പ്പിക്കുന്നത് ശരിയല്ല. ഹാജര്‍ വിളിക്കുേമ്ബാള്‍ ജയ് ഹിന്ദ് എന്ന് പറയണമെന്നത് നിര്‍ബന്ധമാക്കേണ്ട കാര്യമല്ലെന്നും മൂല്യമുള്ള വിദ്യാഭ്യാസം നല്‍കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്നും കോണ്ഗ്രസ് നേതാവ് കെ. കെ മിശ്ര വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *