ന്യൂഡല്‍ഹി : കോവിഡിനെതിരെ പോരാടുന്നതില്‍ ഇന്ത്യ സുപ്രധാന പങ്കാണ് വഹിക്കുന്നതെന്ന് ഫ്രഞ്ച് അംബാസഡര്‍ ഇമ്മനുവല്‍ ലെനൈന്‍ പറഞ്ഞു. ആഗോളതലത്തില്‍ കാര്യങ്ങള്‍ ഏകോപിപ്പിക്കാന്‍ രോഗം പൊട്ടിപ്പുറപ്പെട്ടതു മുതല്‍ ഇന്ത്യ ശ്രമം നടത്തുന്നുണ്ട്. ഇന്ത്യ 44.6 കോടി ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഗുളികകളാണ് 133 രാജ്യങ്ങളിലായി എത്തിച്ചത്. ഒപ്പം 154 കോടി പാരസെറ്റാമോള്‍ ഗുളികകളും വിതരണം ചെയ്തു. ഈ നടപടി ലോകനേതാക്കളുടെ അഭിനന്ദനം പിടിച്ചുപറ്റിയതായും അദ്ദേഹം പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *