ജയ്പൂര്‍: മാനസിക വൈകല്യമുള്ള പത്തുവയസുകാരിയെ സഹോദരനും മൂന്ന് സുഹൃത്തുക്കളും ചേര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തി. രാജസ്ഥാനിലെ ജയ്പൂരിലെ മനോഹര്‍രൂരിലാണ് നാടിനെ നടുക്കിയ സംഭവം. സഹോദരനും സുഹൃത്തുക്കളും ബലാത്സഗത്തിന് ശേഷം കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് സഹോദരനെയും സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. സഹോദരന്‍ സീഷാന്‍ അലി, സുഹൃത്തുക്കളായ സാജിദ് അലി, വാജിത് അലി, അംജാദ് അലി എന്നിവരാണ് അറസ്റ്റിലായത്. നാല് പേരും 19നും 21നും ഇടയില്‍ വയസുള്ളവരാണ്. പെണ്‍കുട്ടിയെ കണാനില്ലെന്ന പരാതിയില്‍ പൊലീസ് അന്വേഷണം നടത്തിയപ്പോഴാണ് പെണ്‍കുട്ടി പീഡനത്തിന് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയത്.
പ്രാഥമിക അന്വേഷണത്തില്‍, സഹോദരന്‍ സീഷാന്‍ അലിക്ക് മാനസിക വൈകല്യമുള്ള സഹോദരി ബാധ്യതയാകുമെന്ന് കരുതിയാണ് സുഹൃത്തുക്കളെ കൂടെ കൂട്ടി ക്രൂരകൃത്യം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. വീടിന് സമീപത്തുള്ള വനത്തില്‍വച്ചാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
