തിരുവനന്തപുരം • നടന്‍ സുരാജ് വെഞ്ഞാറമൂടും വാമനപുരം എം.എല്‍.എ ഡി.കെ മുരളിയും ഹോം ക്വാറന്റൈനില്‍.  കഴിഞ്ഞദിവസം വെഞ്ഞാറമൂട്ടില്‍ കോവിഡ് 19 പോസിറ്റീവായ അബ്കാരിക്കേസ് പ്രതിയെ അറസ്റ്റ് ചെയ്ത സി.ഐയുമായി വേദി പങ്കിട്ടതിനെത്തുടര്‍ന്നാണ് ഇരുവരോടും ഹോം ക്വാറന്റൈനില്‍ പോകാന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചത്.
ശനിയാഴ്ച സുരാജിന്റെ പുരയിടത്തിലെ കപ്പകൃഷി ഉദ്ഘാടത്തിനാണ് ഇവര്‍ ഒന്നിച്ചെത്തിയത്.

അറസ്റ്റുചെയ്ത പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ വെഞ്ഞാറമൂട് സ്റ്റേഷനിലെ സി.ഐ ഉള്‍പ്പെടെ മുപ്പതോളം പൊലീസുകാരോടും ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *