പാലക്കാട് ഇന്ന് അഞ്ച് പേര്‍ക്ക് കോവിഡ്

പാലക്കാട്‌ ജില്ലയില്‍ ഇന്ന് 5 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 10 മാസം പ്രായമായ കുട്ടിക്ക് ഉള്‍പ്പെടെയാണ് ഇന്ന് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഒരാള്‍ വിദേശത്ത് നിന്ന് വന്നയാളാണ്. നാല് പേര്‍ ഇതര സംസ്ഥാനത്ത് നിന്ന് വന്നവരുമാണെന്ന് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു.

ഒറ്റപ്പാലം, വരോട്, തോണിപ്പാടം, കാരാക്കുറുശ്ശി, കൊപ്പം, മണ്ണാര്‍ക്കാട് എന്നീ സ്ഥലങ്ങളിലാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ചെന്നൈയില്‍ നിന്ന് വന്ന രണ്ട് പേര്‍ക്കും മുംബൈയില്‍ നിന്ന് വന്ന രണ്ട് പേര്‍ക്കും ഒരു പ്രവാസിക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *