ദില്ലി: കൊവിഡ് പ്രതിസന്ധിക്കിടെ ചൈനയുമായുളള ഇന്ത്യയുടെ അതിര്‍ത്തി തര്‍ക്കം രൂക്ഷമാകുന്നു. ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന സിക്കിമിലും ലഡാക്കിലും തര്‍ക്കം ഏറ്റുമുട്ടലിലേക്ക് കടന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ദില്ലിയില്‍ ഉന്നതതല യോഗം ചേര്‍ന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, സംയുക്ത സൈനിക തലവന്‍ ജനറല്‍ ബിപിന്‍ റാവത്ത് എന്നിവരുമായാണ് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയത്.
ലഡാക്കിന് സമീപത്ത് അതിര്‍ത്തിയില്‍ ചൈന വ്യോമസേനാ താവളം വികസിപ്പിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്.ചൈനയുടെയും ഇന്ത്യയുടേയും സേനകള്‍ തമ്മില്‍ മെയ് ആറിനും അഞ്ചിനും ലഡാക്ക് അതിര്‍ത്തിയില്‍ വച്ച് സംഘര്‍ഷങ്ങള്‍ ഉടലെടുത്തിരുന്നു.

