ന്യൂഡല്‍ഹി: കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച മലയാളി നഴ്‌സ് മരിച്ചു. പുനലൂര്‍ സ്വദേശി ബിസ്മി സ്‌കറിയ (22) ആണ് മരിച്ചത്. ഗുരുഗ്രാമിലെ മെദാന്ത ആശുപത്രിയില്‍ നഴ്‌സായിരുന്നു ബിസ്മി. മെയ് 28നാണ് ബിസ്മി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തന്റെ മുറിക്കുള്ളില്‍ തൂങ്ങിമരിക്കാനാണ് ബിസ്മി ശ്രമിച്ചത്.

കഴിഞ്ഞ ദിവസം ജലദോഷത്തിന്റെ ലക്ഷണങ്ങളുണ്ടായതിനെത്തുടര്‍ന്നാണ് നഴ്‌സിനെ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയത്. തുടര്‍ന്ന് ഫലം പോസിറ്റീവാണെന്ന് വ്യക്തമായതോടെ തൊട്ടടുത്തുള്ള താമസസ്ഥലത്തേക്ക് പോവുകയും മുറിയില്‍ തൂങ്ങിമരിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *