ഇന്ത്യയില്‍ കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് അടുക്കുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്ക് പ്രകാരം 95,526 പേര്‍ക്ക് രോഗ മുക്തി നേടി. 1,98,706 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 5,598 പേര്‍ മരണത്തിന് കീഴടങ്ങി. നിലവില്‍ 97,581 പേരാണ് ചികിത്സയിലുള്ളത്.

അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 8,171 പുതിയ കേസുകള്‍ ആണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒരുദിവസം 204 പേര്‍ മരണപ്പെട്ടുവെന്നും ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *