ന്യൂഡല്‍ഹി: പ്രശസ്ത സംവിധായകന്‍ ബസു ചാറ്റര്‍ജി (90) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. രജനിഗന്ധ, ബാതൂന്‍ ബാതൂന്‍ മേന്‍, ഏക്​ രുക ഹുവ ഫൈസ്​ല, ചിറ്റ്​ ചോര്‍ തുടങ്ങി നിരവധി ചിത്രങ്ങള്‍ ബസു ചാറ്റര്‍ജിയുടെ സംവിധാന മികവില്‍ പുറത്തുവന്നിരുന്നു. ‘ക്ഷുഭിത യൗവന’ത്തി​ന്റെയും ആക്ഷന്‍ സിനിമകളുടെയും കാലമായ 70കളില്‍ റിയലിസ്​റ്റിക്​ ചിത്രങ്ങളൊരുക്കിയ സംവിധായകനായിരുന്നു ബസു ചാറ്റര്‍ജി.

Leave a Reply

Your email address will not be published. Required fields are marked *