ലണ്ടന്‍: ഇന്ത്യയിലെ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് മുങ്ങിയ വിവാദ വ്യവസായി വിജയ് മല്യയെ നാട്ടിലെത്തിക്കുന്നതിന് വീണ്ടും നിയമതടസ്സം. ഇത് നീക്കിയാല്‍ മാത്രമേ മല്യയെ തിരിച്ചെത്തിക്കാന്‍ കഴിയുവെന്ന് ബ്രിട്ടീഷ് ഹൈകമ്മീഷണിലെ ഉദ്യോഗസ്ഥന്‍ അറിയിച്ചു. എന്നാല്‍, ഇതിനെ കുറിച്ച് ഇപ്പോള്‍ കുടുതല്‍ വെളിപ്പെടുത്താനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിലേക്ക് നാടുകടത്തുന്നതിനെതിരെ വിജയ് മല്യ നല്‍കിയ അപ്പീല്‍ ഹർജി നിരസിച്ചിരുന്നു. എന്നാല്‍, ഇതിന് ശേഷവും പരിഹരിക്കപ്പെടേണ്ട നിയമപ്രശ്നമുണ്ടെന്നാണ് ഹൈകമ്മീഷൻ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കുന്നത്. ഇത് എത്രയും പെട്ടെന്നു പരിഹരിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടത്തുന്നത് എന്നാണ് അറിയുന്നത്.
2020-06-04

