ന്യൂഡല്‍ഹി: രാജ്യത്ത് വലിയ വിഭാഗം ജനങ്ങള്‍ക്ക് കോവിഡ് ബാധിക്കാനുളള സാധ്യതയുണ്ടെന്ന് ഐ.സി.എം.ആര്‍. കോവിഡ് പ്രതിസന്ധി മാസങ്ങളോളം നീണ്ടുനില്‍ക്കുമെന്നും ഐ.സി.എം.ആര്‍ മുന്നറിയിപ്പ് നല്‍കി. റാന്‍ഡം സര്‍വ്വേ അനുസരിച്ചാണ് മുന്നറിയിപ്പ്.
നഗരങ്ങളിലെ ചേരികളിലാണ് രോഗബാധ സാധ്യത കൂടുതലെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനങ്ങള്‍ കര്‍ശന നിയന്ത്രണം തുടരണം. നിയന്ത്രണങ്ങള്‍ ലഘൂകരിച്ചാല്‍ സ്ഥിതി സങ്കീര്‍ണമാകും. കണ്ടെയ്ന്‍മെന്റ് സോണുകളുമായി ബന്ധപ്പെട്ട പഠനം സര്‍ക്കാര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇതുസംബന്ധിച്ച പഠനം തുടരുന്നു എന്നാണ് ആരോഗ്യമന്ത്രാലയം അറിയിച്ചത്. ഇന്ത്യയില്‍ ഇതുവരെ സമൂഹവ്യാപനം സംഭവിച്ചിട്ടില്ലെന്നും ഐസിഎംആര്‍ വ്യക്തമാക്കി.
2020-06-11
