സഊദിയില്‍ ഇരുപത്തി നാല് മണിക്കൂറിനിടെ 39 പേര്‍ കൊവിഡ് ബാധിച്ച്‌ മരിക്കുകയും,പുതുതായി 4919 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തതായി സഊദി ആരോഗ്യമന്ത്രാലയം അറിയിച്ചു രോഗം ബാധിച്ച്‌ ഇതുവരെ 1,091 പേരാണ് മരിച്ചത്. ഇവരില്‍ അധികപേരും വിദേശികളാണ്. ബുധനാഴ്ച 2,122 പേര്‍ രോഗമുക്തരായിട്ടുണ്ട്. മൊത്തം രോഗമുക്തി നേടിയവരുടെ എണ്ണം 91,662 ആയി . 48481 പേരാണ് കൊവിഡ് ബാധിച്ച്‌ രാജ്യത്തെ വിവിധ ആശുപത്രികളില്‍ കഴിയുന്നത് .ഇവരില്‍ 1, 859 പേരുടെ നില ഗുരുതരമായി തുടരുകയാണ് . റിയാദിലാണ് ഏറ്റവും കൂടുതല്‍ രോഗ ബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്, 2371 പേര്‍ .

Leave a Reply

Your email address will not be published. Required fields are marked *