ഇന്ത്യയില്‍ നടത്താനിരുന്ന പുതിയ ഫോണിന്റെ ഓണ്‍ലൈന്‍ ലോഞ്ചിങ് ഒഴിവാക്കി ചൈനീസ് ഫോണ്‍ നിര്‍മാതാക്കളായ ഒപ്പോ. ഇന്ത്യ-ചൈന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് ലോഞ്ചിങ്ങില്‍ നിന്നും ഒപ്പോ പിന്‍വാങ്ങിയത്.ഒപ്പോയുടെ ഫൈന്റ് എക്സ് 2, എക്സ് ടു പ്രോ സ്മാര്‍ട്ട് ഫോണിന്റെ ഇന്ത്യയിലെ ഓണ്‍ലൈന്‍ ലോഞ്ചിങ് ബുധനാഴ്ച നടക്കുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്.മൊബൈല്‍ ഫോണ്‍ അടക്കമുള്ള ചൈനീസ് ഉത്പന്നങ്ങള്‍ ഇന്ത്യ ബഹിഷ്‌ക്കരിക്കണമെന്ന വ്യാപകമായ ക്യാമ്പയിൻ ആണ് രാജ്യത്ത് നടക്കുന്നത്. ഇതായിരിക്കാം ഇവരെ ഈ തീരുമാനത്തിലേക്ക് എത്തിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *