ഹൈദരാബാദ്: ഗല്‍വാന്‍ താ‌ഴ്‌വരയില്‍ ചൈനീസ് സൈനികരുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യുവരിച്ച കേണല്‍ സന്തോഷ് ബാബുവിന്റെ ഭാര്യ സന്തോഷിയെ ഡെപ്യൂട്ടി കളക്ടറായി നിയമിക്കാന്‍ തെലങ്കാന സര്‍ക്കാര്‍ തീരുമാനിച്ചു. സന്തോഷ് ബാബുവിന്റെ കുടുംബത്തിന് നഷ്ടപരിഹാരമായി 5 കോടി രൂപ സഹായം നല്‍കാന്‍ സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഭാര്യയ്ക്ക് ഡെപ്യൂട്ടി കളക്ടറായി നിയമനം നല്‍കുന്നത്.

ചൈനീസ് അക്രമണത്തില്‍ ജീവന്‍ നഷ്ടമായ മറ്റ് സൈനികര്‍ക്ക് 10 ലക്ഷം രൂപ വീതവും തെലങ്കാന സര്‍ക്കാര്‍ നല്‍കും. തെലങ്കാന സൂര്യപേട്ട സ്വദേശിയാണ് കേണല്‍ സന്തോഷ് ബാബു. ഐക്യരാഷ്ട്രസഭയുടെ പ്രത്യേക കോംഗോ ദൗത്യത്തിലുള്‍പ്പെടെ സജീവ സാന്നിദ്ധ്യമായിരുന്നു കേണല്‍ സന്തോഷ് ബാബു.

Leave a Reply

Your email address will not be published. Required fields are marked *