തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്ന് (25-6) 123 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി കോവിഡ് അവലോകനയോഗത്തിനു ശേഷം മാധ്യമങ്ങളെ അറിയിച്ചു. ഏഴാം ദിവസമാണ് രോഗികളുടെ എണ്ണം നൂറ് കടക്കുന്നത് .ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 84 പേര്‍ വിദേശത്തു നിന്നും, 33 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്.6 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധയുണ്ടായത്. ഇന്ന് 53 പേർക്കാണ് രോഗമുക്തി.

ജില്ല തിരിച്ചുള്ള കണക്കുകൾ- പാലക്കാട്‌ – 24 , ആലപ്പുഴ – 18 , പത്തനംതിട്ട – 13 , കൊല്ലം – 13 , തൃശൂര്‍ – 10 , എറണാകുളം – 10 , കണ്ണൂര്‍ – 9 , കോഴിക്കോട് – 7 , മലപ്പുറം – 6 , കാസര്‍ഗോഡ്‌ – 4 , ഇടുക്കി – 3 , കോട്ടയം – 2 , തിരുവനന്തപുരം – 2 , വയനാട് – 2.
1761 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 159,616 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2349 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്. 344 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

 

Leave a Reply

Your email address will not be published. Required fields are marked *