കല്‍പ്പറ്റ: മാരക ആയുധങ്ങളുമായി കറങ്ങിയ ക്വട്ടേഷന്‍ സംഘത്തെ പോലീസ് പിടികൂടി.ആറ് പേരടങ്ങിയ സംഘത്തിലെ ഒരാള്‍ ഓടി രക്ഷപ്പെട്ടു. അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച വൈകീട്ടോടെയാണ് ഇവരെ അറസ്റ്റ് ചെയ്തത്. പുല്‍പള്ളി മണല്‍വയല്‍ പൊന്തമാക്കില്‍ പി.എസ്. ലിനിന്‍ (അണ്ണായി36), പാറക്കടവ് അയനിക്കുഴിയില്‍ ഷൈനു (മൊട്ട29), ബത്തേരി കുപ്പാടി തണ്ടാശ്ശേരി പി.പി. അക്ഷയ് (കുഞ്ഞൂട്ടന്‍22), കൈപ്പഞ്ചേരി ചേനക്കല്‍ സി. യൂനുസ് (35), പുത്തന്‍കുന്ന് പാലപ്പെട്ടി സംജാദ് (27) എന്നിവരാണ് അറസ്റ്റിലായത്.
പ്രതികള്‍ സഞ്ചരിച്ച വാഹനം പൊലീസ് തടഞ്ഞുനിര്‍ത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. കാറിനുള്ളില്‍നിന്ന് വാള്‍, കത്തികള്‍, കുറുവടികള്‍ തുടങ്ങിയവ പിടിച്ചെടുത്തു. ബത്തേരി ഇന്‍സ്‌പെക്ടര്‍ ജി. പുഷ്പകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.
