ശ്രീനഗര്‍: ജമ്മു കശ്മീരിലെ സോപാറില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ നിന്ന് 3 വയസുകാരനെ സുരക്ഷാ സേന സാഹസികമായി രക്ഷപ്പെടുത്തി. ഭീകരരുടെ വെടിവെയ്പില്‍ കൊല്ലപ്പെട്ട മുത്തച്ഛന്റെ ദേഹത്ത് കയറി കരഞ്ഞു കൊണ്ടിരിക്കുന്ന കുഞ്ഞിനെയാണ് സുരക്ഷാ സേന സാഹസികമായി രക്ഷിച്ചത്. കുട്ടിയെ സുരക്ഷാ സേന ഉദ്യോഗസ്ഥന്‍ രക്ഷിച്ച്‌ കൊണ്ടുപോകുന്നതിന്റെ ചിത്രങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.

ഭീകരര്‍ക്കെതിരെ വെടിയുതിര്‍ക്കുമ്ബോഴാണ് കൊല്ലപ്പെട്ട പ്രദേശവാസിയായ മുത്തച്ഛനൊപ്പം മൂന്നു വയസ്സുകാരന്‍ കരഞ്ഞുകൊണ്ടിരിക്കുന്നത് സിആര്‍പിഎഫിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. രക്തത്തില്‍ കുളിച്ചുകിടക്കുന്ന മുത്തച്ഛന്റെ മൃതദേഹത്തിന് അരികില്‍നിന്ന് വെടിയുണ്ടകള്‍ ഭേദിച്ച്‌ സേന കുരുന്നിനെ രക്ഷപെടുത്തി. ആക്രമണങ്ങള്‍ക്ക് സാക്ഷിയായ കുട്ടി വല്ലാതെ ഭയന്ന നിലയിലായിരുന്നു. ഇവിടെ നിന്ന് കുഞ്ഞിനെ സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റി

Leave a Reply

Your email address will not be published. Required fields are marked *