ഭൂമി ഏതെങ്കിലും പ്രത്യേക ആവശ്യത്തിനു പതിച്ചു നല്‍കിയതാണെങ്കില്‍ കൈവശാവകാശ സര്‍ട്ടിഫിക്കറ്റില്‍ അക്കാര്യം വ്യക്തമാക്കാന്‍ റവന്യൂ ഉദ്യോഗസ്ഥരോട് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ആവശ്യപ്പെടണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. കെട്ടിട നിര്‍മ്മാണത്തിന് അനുമതി നല്‍കുമ്ബോള്‍ തദ്ദേശ സ്ഥാപനങ്ങള്‍ ഇക്കാര്യം ഉറപ്പാക്കണമെന്ന് തദ്ദേശ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഉത്തരവിറക്കണം. രണ്ടും ഒരു മാസത്തിനുള്ളില്‍ വേണം.
ഇടുക്കി ജില്ലയില്‍ കെട്ടിട നിര്‍മ്മാണത്തിനുള്ള അപേക്ഷ വില്ലേജധികൃതര്‍ തള്ളിയതിനെതിരെ നല്‍കിയ ഹര്‍ജികളിലാണ് സിംഗിള്‍ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. സംസ്ഥാനമൊട്ടാകെ പട്ടയ ഭൂമിയിലെ നിര്‍മ്മാണങ്ങള്‍ക്ക് റവന്യു വകുപ്പിന്റെ എന്‍.ഒ.സി നിര്‍ബന്ധമാക്കി ചട്ടം ഭേദഗതി ചെയ്യാന്‍ സിംഗിള്‍ ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു. ഇതു പാലിക്കാത്ത റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ നല്‍കാന്‍ മേയ് 29 ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

