കൊച്ചി: എറണാകുളം ജില്ലയില്‍ സമ്പർക്കത്തിലൂടെ കൊവിഡ് ബാധിച്ചവരുടെ എണ്ണം കൂടിയതിനെ തുടര്‍ന്ന് ജില്ലാ ഭരണകൂടവും കൊച്ചി നഗരസഭയും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. നഗരത്തില്‍ പൊലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. ചമ്പക്കര മാര്‍ക്കറ്റില്‍ പുലര്‍ച്ചെ നഗരസഭ സെക്രട്ടറിയുടെയും ഡി.സി.പിയുടെയും നേതൃത്വത്തില്‍ പരിശോധന നടത്തി. മാര്‍ക്കറ്റില്‍ മാസ്ക് ധരിക്കാത്തവരുള്‍പ്പെടെ അൻപതോളം പേരെ കസ്റ്റഡിയിലെടുത്തു. നഗരസഭാ സെക്രട്ടറിയുടെയും കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മിഷണറുടെയും നേതൃത്വത്തിലായിരുന്നു പരിശോധന. ഇനിയും പരിശോധന തുടരുമെന്ന് ഡി.സി.പി ജി.പൂങ്കുഴലി പറഞ്ഞു. സാമൂഹിക അകലം പാലിക്കാതെ കച്ചവടം നടത്തിയാല്‍ മാര്‍ക്കറ്റ് അടച്ചു പൂട്ടുമെന്ന് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
2020-07-04
