അതീവ ജാഗ്രതയില്‍ കോഴിക്കോട്

കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ ഫ്ലാറ്റിലെ താമസക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ അതീവ ജാഗ്രതയിലാണ് നഗരം. നഗരത്തിലെ ഫ്ളാറ്റിലെ അഞ്ച് പേര്‍ക്ക് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇന്ന് ഫ്ളാറ്റിലെ കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിക്കാന്‍ സാധ്യതയുള്ളതായും അറിയുന്നു. നിലവില്‍ ഫ്ളാറ്റിലെ 31 പേരെയാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്.
ഈ ഫ്ളാറ്റിലെ സുരക്ഷാ ജീവനക്കാരന്‍ ആത്മഹത്യ ചെയ്തിരുന്നു. ഇയാളുടെ സാമ്പിള്‍ പരിശോധിച്ചപ്പോള്‍ കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയിരുന്നു. ഇതിനെതുടര്‍ന്നാണ് ഫ്ളാറ്റിലെ മുഴുവന്‍ ആളുകളെയും പരിശോധനയ്ക്ക് വിധേയരാക്കിയത്. ഇന്നലെ രാത്രി ഫ്ലാറ്റില്‍ നിന്ന് പതിനൊന്ന് പേരെ കോവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. ഉറവിടമറിയാത്ത മൂന്ന് കേസുകളാണ് നഗരത്തില്‍ റിപ്പോര്‍‌ട്ട് ചെയ്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *