സന്ദീപ് നായർക്കെതിരായി ഭാര്യയുടെയും അമ്മയുടെയും മൊഴി;  സരിത്തിനൊപ്പം മുമ്പും സ്വര്‍ണം കടത്തി എന്നു ഭാര്യ

കൊച്ചി: സ്വ‌ര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് തിരയുന്ന സന്ദീപ് നായര്‍ക്ക് എതിരായി ഭാര്യയുടെയും അമ്മയുടെയും മൊഴി. കസ്റ്റഡിയിലുള്ള സരിത്തിനൊപ്പം സന്ദീപ് മുമ്പും സ്വര്‍ണം കടത്തിയെന്ന് ഭാര്യ സൗമ്യ കസ്റ്റംസിന് മൊഴി നല്‍കി. സന്ദീപ് ഇടയ്ക്കിടെ ദുബായില്‍ പോയിരുന്നുവെന്നും ദുബായ് യാത്ര സ്വര്‍ണക്കടത്തിനാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും സൗമ്യ കസ്റ്റംസിനോട് പറഞ്ഞു.സന്ദീപിനെ കണ്ടെത്താന്‍ കസ്റ്റംസ് തീവ്രശ്രമം തുടരുന്നതിനിടെയാണ് ഭാര്യയുടെ മൊഴി പുറത്താകുന്നത്.
അതിനിടെ സന്ദീപിനും ഭാര്യ സൗമ്യയ്ക്കും സ്വപ്നാ സുരേഷിനെ പരിചയമുണ്ടെന്ന് സന്ദീപ് നായരുടെ അമ്മ പറഞ്ഞു. മകന്‍ എന്തൊക്കെയാണ് ചെയ്യുന്നതെന്ന് അറിയില്ല. താന്‍ വളരെ കഷ്‌ടപ്പെട്ടാണ് ജീവിക്കുന്നത്. സ്വപ്‌നയെ തനിക്ക് അറിയാം. കട ഉദ്ഘാടനം ചെയ്യാന്‍ വന്നപ്പോഴും അല്ലാതെ ഒന്നു രണ്ട് തവണയും കണ്ടിട്ടുണ്ട്. ഇതില്‍ കൂടുതല്‍ ഒന്നും അറിയില്ലെന്നും സന്ദീപിന്‍റെ അമ്മ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *