ന്യൂഡൽഹി: സ്വര്‍ണ കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് ദുരൂഹമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. ഭരണസംവിധാനത്തിലെ ഉന്നതനായ ഒരു വ്യക്തിക്ക് ഈ കേസുമായുള്ള ബന്ധം പുറത്തുവന്നിട്ടും കൈകഴുകി രക്ഷപ്പെടാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നത്, എന്നാല്‍ വിശദീകരണം നല്‍കാന്‍ അദ്ദേഹം ബാധ്യസ്ഥനാണെന്നും മുരളീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സ്വര്‍ണക്കടത്ത് സംഭവവുമായി ബന്ധപ്പെട്ടുള്ള എല്ലാവരേയും നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണ്. കേസില്‍ പഴുതടച്ച അന്വേഷണമുണ്ടാവും. പ്രതികളെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നവര്‍ ഉള്‍പ്പെടെ കേസുമായി ബന്ധപ്പെട്ട എല്ലാവരേയും നിയമത്തിന്റെ മുന്നില്‍കൊണ്ടുവരും.
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് വളരെ ദുരൂഹമായ നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ചിരിക്കുന്നത്. ഭരണസംവിധാനത്തിലെ ഉന്നതനായ ഒരു വ്യക്തിക്ക് ഈ കേസുമായുള്ള ബന്ധം പുറത്തുവന്നിട്ടും കൈകഴുകി രക്ഷപ്പെടുനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാരിന് ഒന്നും ചെയ്യാനില്ലെന്നാണ് അദ്ദേഹം പറയുന്നത്. വിമാനത്താവളങ്ങള്‍ കേന്ദ്രത്തിന് കീഴിലായതുകൊണ്ടുതന്നെയാണ് സംസ്ഥാന സര്‍ക്കാരിന്റെ സംരക്ഷണത്തിലുള്ള കള്ളക്കടത്ത് കയ്യോടെ പിടികൂടിയത്. അക്കാര്യത്തില്‍ തുടര്‍നടപടികള്‍ ഉണ്ടാവും.
യു.എ.ഇ. കോണ്‍സുലേറ്റിന്റെ പേരില്‍ വന്ന കള്ളക്കടത്ത് സ്വര്‍ണത്തിന്റെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് എന്ത് ഉത്തരവാദിത്തമാണ് ഉള്ളതെന്നാണ് മുഖ്യമന്ത്രി ചോദിക്കുന്നത്. മുഖ്യമന്ത്രിയുടെ സ്വന്തം ഐ.ടി. വകുപ്പിലെ ഒരു ജീവനക്കാരിയാണ് സ്വര്‍ണം കടത്തിയ കേസിലെ പ്രതിയായിരിക്കുന്നത്. അത് മുഖ്യമന്ത്രി മറച്ചു മറച്ചുവെക്കുകയാണ്. ഒരു കരാര്‍ ജീവനക്കാരി മാത്രമായിട്ടുള്ള ഈ സ്ത്രീ എങ്ങനെ സംസ്ഥാനസര്‍ക്കാരിന്റെ പൊതുപരിപാടികളുടെ മുഖ്യസംഘാടകയും നടത്തിപ്പുകാരിയുമായി മാറി. അതിന്റെ ഉത്തരവാദിത്തത്തില്‍നിന്നു മുഖ്യമന്ത്രിക്ക് ഒഴിഞ്ഞുമാറാനാവുമോ എന്നും അദ്ദേഹം ചോദിച്ചു.
കേസില്‍ കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുള്ള പഴുതടച്ച അന്വേഷണം തുടരും. കേസിലെ പ്രതികളെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നവരെയടക്കം നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *