തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 488 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി കൊറോണ അവലോകന യോഗത്തിനു ശേഷം മാധ്യമങ്ങളെ അറിയിച്ചു. സമ്പർക്കം വഴി 234 പേർക്ക് രോഗം ബാധിച്ചു.  149 പേർ രോഗമുക്തി നേടി. .ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 167 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും  76 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.

ഇന്ന് തി​രു​വ​ന​ന്ത​പുരം ജില്ലയിൽ 69 പേ​ര്‍​ക്കാണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചത്. ഇതിൽ 46 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. 11 കേസുകളുടെ ഉറവിടം വ്യക്തമല്ല.രണ്ടുപേര്‍ കോവിഡ് ബാധിച്ച് മരിച്ചു. തിരുവനന്തപുരത്ത് സൈഫുദ്ദീന്‍ (66), എറണാകുളത്ത് പി.കെ ബാലകൃഷ്ണന്‍ (79) എന്നിവരാണ് മരിച്ചത്. 141 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 6, കൊല്ലം 26, പത്തനംതിട്ട 43, ആലപ്പുഴ 11, കോട്ടയം 6, ഇടുക്കി 4, എറണാകുളും 3, തൃശ്ശൂര്‍ 17, പാലക്കാട് 7, മലപ്പുറം 15, കോഴിക്കോട് 4, കണ്ണൂര്‍ 1 ,

Leave a Reply

Your email address will not be published. Required fields are marked *